ബംഗളൂരു; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ഒരുമാസത്തെ ശമ്പളം 54 ലക്ഷം രൂപ. വിവരാവകാശ മറുപടിയിലാണ് വെളിപ്പെടുത്തല്‍
സിദ്ധരാമയ്യയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിനായി 35 അംഗങ്ങള്‍ അടങ്ങിയ ടീമാണ് പ്രവര്‍ത്തിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക സ്റ്റേറ്റ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ ഏകദേശം 3.18 കോടി രൂപ ചെലവഴിച്ചതായും വിവരാവകാശ മറുപടിയില്‍ പറയുന്നു.
സിദ്ധരാമയ്യയും ഭാര്യയും ഉള്‍പ്പെട്ട മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) സൈറ്റ് അലോട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് വിശദാംശങ്ങള്‍. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് പരാതി. പരാതിയില്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരേ സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും തന്റെ പ്രതിച്ഛായയെ ബാധിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ