അമരാവതി: തെലങ്കാനയില്‍ രണ്ട് ദിവസമായി പെയ്യുന്ന മഴ അതി ശക്തമാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുമുണ്ട്. കനത്ത വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ഒരാളെ രണ്ട് പൊലീസുകാര്‍ രക്ഷപ്പെടുത്തുന്ന വിഡിയോ വൈറലായിരിക്കുകയാണ്.
നാഗര്‍ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കരകവിഞ്ഞൊഴുകുന്ന നാഗനൂല്‍ പുഴയില്‍ ഒലിച്ചുപോയ ഒരാളെ സ്വന്തം ജീവന്‍ പണയം വെച്ചാണ് രണ്ട് പൊലീസുകാര്‍ രക്ഷപ്പെടുത്തുന്നത്. കോണ്‍സ്റ്റബിള്‍മാരായ തഖിയദ്ദീന്‍, റാം എന്നീ പൊലീസുകാരാണ് അതിസാഹസികമായി ഒരാളുടെ ജീവന്‍ രക്ഷിച്ചത്. പൊലീസുകാരെക്കൂടാതെ മറ്റൊരാളെയും വിഡിയോയില്‍ കാണാം. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ഡോര്‍ തുറന്ന് അതില്‍ പിടിച്ചുകൊണ്ട് കൈകള്‍ കോര്‍ത്ത് പിടിച്ച് ശക്തിയായി ഒഴുകുന്ന വെള്ളത്തില്‍ നിന്നുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തെലങ്കാന ഡിജിപി ഇരുവരേയും അഭിനന്ദിച്ചു. തെലങ്കാനയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. ഇന്നലെ സംസ്ഥാനത്ത് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ