റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാ സൈന്യം ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ഓട്ടോ മാറ്റിക് ആയുധങ്ങള്‍ ഉള്‍പ്പടെ സുരക്ഷാസേന കണ്ടെടുത്തു.
ദന്തേവാഡ- ബീജാപ്പൂര്‍ അതിര്‍ത്തിയില്‍ രാവിലെ പത്തരയോടെയാണ് സുരക്ഷാസേനയും മാവേയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടയാത്. നക്‌സല്‍ വിരുദ്ധ ദൗത്യത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിനിടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനിടയില്‍ ഒന്‍പത് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് ബസ്താര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു. ഈ വര്‍ഷം ഇതിനോടകം 154 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ