മോദി ബ്രൂണൈയിലേക്ക്; ചരിത്രത്തില്‍ ആദ്യം, സിംഗപ്പൂരും സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണൈ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണൈയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും സന്ദര്‍ശനം ഗുണം ചെയ്യുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി സുല്‍ത്താന്‍ ഹാജി ഹസ്സനല്‍ ബോള്‍കിയയുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് മോദി പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നം, പ്രധാനമന്ത്രി ലോറന്‍സ് വോങ്, മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂങ്, എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോങ് എന്നിവരെ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ബുധനാഴ്ചയാണ് മോദി സിംഗപ്പൂര്‍ സന്ദര്‍ശിക്കുക. സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. 'സിംഗപ്പൂരുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉല്‍പ്പാദനം, ഡിജിറ്റലൈസേഷന്‍, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു,'- മോദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ