മുംബൈ: മഹാരാഷ്ട്ര നാസിക്കിലെ മലേഗാവില്‍ ഗൗണ്‍ ഗാങ്ങിന്റെ കവര്‍ച്ചയാണ് അടുത്തിടെ വന്ന വാര്‍ത്തകള്‍. അതിന് പിന്നാലെയാണ് അണ്ടര്‍വെയര്‍ ഗ്യാങ്ങിന്റെ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് അടിവസ്ത്രം മാത്രം ധരിച്ചെത്തിയ നാലംഗ അണ്ടര്‍വെയര്‍ ഗ്യാങ് മോഷണം നടത്തിയത്. അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 70 ഗ്രാം സ്വര്‍ണവും വാഴപ്പഴവും ഇവര്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒരു കോളജിലും വീട്ടിലുമാണ് സംഘം മോഷണം നടത്തിയത്.
അടിവസ്ത്രവും ബനിയനും ധരിച്ച നാലു മോഷ്ടാക്കള്‍ എത്തുന്നതിന്റേയും അതിക്രമിച്ച് കടക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്. ഒരു മോഷ്ടാവ് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും മറ്റുള്ളവര്‍ വാതില്‍ തുറന്ന് അകത്ത് കയറുന്നതും സിസിടിവി വിഡിയോയില്‍ കാണാന്‍ കഴിയും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അടിവസ്ത്രം ധരിച്ചെത്തി മോഷണം നടത്തുന്നതിനാലാണ് ഇവരെ അണ്ടര്‍വെയര്‍ ഗ്യാങ്, ചഡ്ഡി ബനിയന്‍ ഗ്യാങ് എന്നീ പേരുകളില്‍ വിളിക്കുന്നത്. വിവിധയിടങ്ങളില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മോഷണം നടത്തുന്ന സമയത്ത് ആളുകളെ ഭയപ്പെടുത്തുന്നതിനായി ആയുധങ്ങളും ഇവരുടെ പക്കലുണ്ട്.
സ്ത്രീകളുടെ വസ്ത്രങ്ങള്‍, ഗൗണുകള്‍ എന്നിവ ധരിച്ച് മോഷണം നടത്തുന്ന ഗൗണ്‍ഗ്യാങിന്റെ കവര്‍ച്ചക്ക് പിന്നാലെയാണ് ഇത്. ഗൗണ്‍ ഗ്യാങ് സംഘം വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നും ഇവര്‍ പണം മോഷ്ടിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ