ബ്രൂണയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ്; തീരുമാനം മോദിയുടെ സന്ദര്‍ശനത്തിന് ശേഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണയ് സുല്‍ത്താന്‍ ഹാജി ഹസ്സനാല്‍ ബോള്‍ക്കിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
modi
പ്രധാനമന്ത്രപി ബ്രൂണെ സന്ദര്‍ശനത്തിനിടെഎക്സ്
Published on
Updated on

ന്യൂഡല്‍ഹി: പ്രതിരോധ, ബഹിരാകാശ രംഗത്ത് ബ്രൂണയുമായി സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനം. ബ്രൂണയ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണയ് സുല്‍ത്താന്‍ ഹാജി ഹസ്സനാല്‍ ബോള്‍ക്കിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

modi
പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍, സന്ദര്‍ശനം രണ്ട് ദിവസം

ബ്രൂണയ് തലസ്ഥാനമായ ബന്ദര്‍ സരി ബഗവാനില്‍നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഈ വര്‍ഷം അവസാനത്തോടെ വിമാന സര്‍വീസ് തുടങ്ങും. ടെലിമെട്രി, ടെലികമാന്‍ഡ് സ്റ്റേഷനുകള്‍ക്കായുള്ള ഉപഗ്രഹവിക്ഷേപണ വാഹനങ്ങളുടെ പ്രവര്‍ത്തനത്തിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഫിന്‍ടെക്, സൈബര്‍ സുരക്ഷ, പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം നടത്താനും സഹകരണം ശക്തമാക്കാനും തീരുമാനമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണയ്യിലെത്തുന്നത്. ബ്രൂണെയില്‍ പ്രധാനമന്ത്രിക്ക് ആവേശപൂര്‍വമായ വരവേല്‍പ്പാണ് നല്‍കിയത്. സുല്‍ത്താന്‍ ബോള്‍ക്കിയയുടെ ഉച്ചവിരുന്നിലും അദ്ദേഹം പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com