പട്‌ന; ആയിരങ്ങള്‍ കാണാനെത്തിയ മ്യൂസിക് ഷോയ്ക്കിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാനമേള കേള്‍ക്കാനായി എത്തിയവര്‍ കയറി നിന്ന ടെറസ് തകര്‍ന്നുവീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന ആളുകളുടെ മുകളിലേക്കാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. ബിഹാറിലെ ഇസുവപറില്‍ മഹാവീര്‍ മേളയ്ക്കിടെയാണ് സംഭവം.
നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഗാനമേള കേള്‍ക്കാനായി ആയിരങ്ങളാണ് സ്റ്റേജിന് ചുറ്റും റോഡിന്റെ വശങ്ങളില്‍ തടിച്ചുകൂടിയത്. റോഡ് സൈഡിലെ കെട്ടിടങ്ങളിലും മരത്തിന്റെ മുകളിലും കയറിനിന്ന് ആളുകള്‍ ഗാനമേള കേള്‍ക്കുന്നത് വീഡിയോയില്‍ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗാനമേള നടക്കുന്നതിനിടെയാണ് നൂറ് കണക്കിന് ആളുകള്‍ നില്‍ക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റ് ആളുകള്‍ നിലവിളിക്കുന്നതും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴോട്ട് ചാടുന്നതും വീഡിയോയില്‍ കാണാം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പത്തുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ