'രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നു, സ്വകാര്യഭാഗത്ത് ഇലക്ട്രിക് ഷോക്ക് നല്‍കി'; ദര്‍ശനെതിരെ കുറ്റപത്രം

രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശനെതിരെ കര്‍ണാടക പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
Chargesheet Against Actor Darshan In Renukaswamy Murder Case
നടൻ ദർശൻഎക്സ്
Published on
Updated on

ബംഗളൂരു: രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശനെതിരെ കര്‍ണാടക പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെടുന്നതിന് മുന്‍പ് രേണുകസ്വാമി കൊടിയ പീഡനത്തിന് വിധേയനായെന്നും കൊലപാതകത്തില്‍ ദര്‍ശന്റെ പങ്കും വ്യക്തമാക്കുന്നതാണ് കുറ്റപത്രം.

'ദര്‍ശനും സംഘവും മര്‍ദിച്ചതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നു. ശരീരത്തിലുടനീളം 39 മുറിവുകളുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുണ്ട്,'- കുറ്റപത്രത്തില്‍ പറയുന്നു. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗത്ത് വൈദ്യുതാഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. മെഗ്ഗര്‍ മെഷീന്‍ എന്ന വൈദ്യുത ഉപകരണം ഉപയോഗിച്ചാണ് സംഘം രേണുകസ്വാമിയുടെ സ്വകാര്യഭാഗത്ത് വൈദ്യുതാഘാതമേല്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ വൃഷണത്തിന് തകരാര്‍ സംഭവിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രേണുകസ്വാമി വെട്ടേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് കേട്ടുകേള്‍വിയില്ലാത്തതും മനുഷ്യത്വരഹിതവുമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.കൊലപാതകത്തിന് ശേഷം ദര്‍ശനും മറ്റ് പ്രതികളും സ്വാധീനവും പണവും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് വ്യക്തികളെ കുടുക്കാനും ഇവര്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ദര്‍ശന്‍ രണ്ടാം പ്രതിയാണ്. അദ്ദേഹത്തിന്റെ അഭിഭാഷക സംഘം ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം, ജയിലിനുള്ളില്‍ വിഐപി പരിഗണന ലഭിച്ചതുമായി ബന്ധപ്പെട്ട് പുതിയ മൂന്ന് കേസുകളില്‍ കൂടി പ്രതിയായതിനാല്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തിന് ശേഷം തന്റെ വരാനിരിക്കുന്ന 'ഡെവിള്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദര്‍ശന്‍ മൈസൂരുവിലേക്ക് പോയിരുന്നു. എസിപി ചന്ദന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളൂരു പൊലീസ് സംഘം ഇയാളെ ഒരു ഹോട്ടലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

Chargesheet Against Actor Darshan In Renukaswamy Murder Case
കടപുഴകി വീണത് ഒരുലക്ഷത്തിലധികം മരങ്ങള്‍, തെലങ്കാനയില്‍ വീശിയത് ചുഴലിക്കാറ്റോ?; അപൂര്‍വ്വ സംഭവമെന്ന് അധികൃതര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com