അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി എംഎല്‍എയാണ്. ഗുജറാത്തിലെ ജാംനഗര്‍ നോര്‍ത്ത് അസംബ്ലി മണ്ഡലത്തെയാണ് റിവാബ ജഡേജ പ്രതിനിധീകരിക്കുന്നത്.
രവീന്ദ്ര ജഡേജ ബിജെപിയുടെ അംഗത്വം എടുത്ത കാര്യം റിവാബ ജഡേജയാണ് അറിയിച്ചത്. സാമൂഹിക മാധ്യമത്തിലാണ് റിവാബ ജഡേജ ഇക്കാര്യം പങ്കുവെച്ചത്. റിവാബ ജഡേജയുടെയും രവീന്ദ്ര ജഡേജയുടെയും ബിജെപി അംഗത്വ കാര്‍ഡിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്. അടുത്തിടെയാണ് ബിജെപി മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2019ലാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്. 2022ലാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. അടുത്തിടെയാണ് രവീന്ദ്ര ജഡേജ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കപ്പില്‍ മുത്തമിട്ടതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ