അധ്യാപക ദിനത്തില്‍ കുടിച്ച് പൂസായി സ്‌കൂളിലെത്തി; വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി; അധ്യാപകന് സസ്‌പെന്‍ഷന്‍; വിഡിയോ

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
മദ്യലഹരിയില്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച് അധ്യാപകന്‍
മദ്യലഹരിയില്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച് അധ്യാപകന്‍ വീഡിയോ ദൃശ്യം
Published on
Updated on

ഭോപ്പാല്‍: അധ്യാപകദിനത്തില്‍ സ്‌കൂളില്‍ മദ്യലഹരിയില്‍ എത്തിയ അധ്യപകന്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മദ്യലഹരിയിലായ അധ്യാപകന്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കണ്ടത് അധ്യാപിക കുട്ടിയുടെ മുടി മുറിക്കുന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടിയുടെ മുടി മുറിക്കുന്നത് വീഡിയോ പകര്‍ത്തിയതിന് പ്രദേശവാസിയോട് അധ്യാപകന്‍ വഴക്കിടുകയും ചെയ്തു. 'നിങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ കഴിയും, പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല' അധ്യാപകന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ കലക്ടറുടെ ശ്രദ്ധയിലും പെട്ടു. ഇതോടെയാണ് അടിയന്തര ഇടപെടല്‍ ഉണ്ടായത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മദ്യലഹരിയില്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച് അധ്യാപകന്‍
രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു; ചിത്രം പങ്കുവെച്ച് ഭാര്യ റിവാബ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com