കൊല്‍ക്കത്ത:കൊല്‍ക്കത്തിയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സംഭവത്തിന് പിന്നാലെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ച് കേസ് ഒതുക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. ഇതിനായി കൊല്‍ക്കത്ത പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു
''കേസ് ഒതുക്കാനാണ് പൊലീസ് തുടക്കം മുതല്‍ ശ്രമിച്ചത്. മൃതദേഹം കാണാന്‍ അനുവദിച്ചില്ല, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു. പിന്നീട്, മൃതദേഹം ഞങ്ങള്‍ക്ക് കൈമാറിയപ്പോള്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തു, അത് ഞങ്ങള്‍ ഉടന്‍ നിരസിച്ചു, '' ഡോക്ടറുടെ പിതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്നലെ രാത്രി ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കവെ മാതാപിതാക്കള്‍ മകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവര്‍ത്തിച്ചു.
ഓഗസ്റ്റ് ഒമ്പതിന് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31 കാരിയായ ട്രെയിനി വനിതാ ഡോക്ടറുടെ മൃതദേഹം അര്‍ദ്ധ നഗ്‌നമായ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രധാന പ്രതിയായ സഞ്ജയ് റോയിയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ