ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി, ഒരിക്കലും തിരിച്ചുവരില്ല: അമിത് ഷാ

നാഷനല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള കക്ഷികള്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്
Amit sha
അമിത് ഷാ പിടിഐ
Published on
Updated on

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. നാഷനല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള കക്ഷികള്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനിടയിലാണ് അമിത് ഷായുടെ പ്രസ്താവന വരുന്നത്.

Amit sha
'മെഡല്‍ നഷ്ടത്തെക്കുറിച്ച് തുറന്നുപറയും; സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി തെരുവു മുതല്‍ പാര്‍ലമെന്റ് വരെ പോരാടും'; ചരിത്രത്തിലെ വലിയ ദിനമെന്ന് കോണ്‍ഗ്രസ്

കഴിഞ്ഞ 10 വര്‍ഷം നീണ്ട കാലഘട്ടം രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുമെന്ന് അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച ഭരണം തുടരാന്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ അജണ്ടകളിലൂടെ ഞാന്‍ കടന്നുപോയി. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്ന് രാജ്യത്തിനോട് ഒന്നാകെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അത് ഒരിക്കലും തിരിച്ചുവരില്ല പ്രകടനപത്രിക പുറത്തിറക്കും മുമ്പ് അമിത് ഷാ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com