മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം തനിക്ക് ലഭിച്ചിരുന്നുവെന്ന് ഇടത് എംഎല്‍എ പിവി അന്‍വര്‍. പ്രതിപക്ഷ നേതാവിനു വേണ്ടി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു താന്‍ വെളിപ്പെടുത്തല്‍ നടത്താനിരിക്കെ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടിയന്തര പത്ര സമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മേല്‍ ആരോപണം ഉന്നയിക്കുകയായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു.
പുനര്‍ജനി കേസില്‍ ഇഡി അന്വേഷണം വന്നാല്‍ പ്രതിപക്ഷ നേതാവ് അതില്‍ കുരുങ്ങുമെന്ന് എല്ലാവര്‍ക്കും അറിയാം. വിദേശത്തുനിന്നു പണം സ്വീകരിച്ച കേസാണ്. അതില്‍ സഹായിക്കാമെന്ന് ആര്‍എസ്എസ് പറഞ്ഞിട്ടുണ്ട്. അതിനു പകരമാണ് തൃശൂരിലെ സഹായം. വോട്ടു പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യ്കതമാണെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ആര്‍എസ്എസുമായി ബന്ധമുണ്ട്്്, അജിത് കുമാറുമായും ബന്ധമുണ്ട്. ആര്‍എസ്എസ് സഹായത്തോടെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുനര്‍ജനി കേസില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തിനു വിധേയമാവാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക