ഹൈദരാബാദ്: ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍ക്കുന്ന സംഘം പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘത്തെ നിരീക്ഷിച്ചത്. ഹൈദരാബാദാണ് സംഭവം.
ഐസ്‌ക്രീമില്‍ വിസ്‌കി കലര്‍ത്തിയാണ് വില്‍പ്പന. ഐസ്‌ക്രീം പാര്‍ലര്‍ നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജൂബിലി ഹില്‍സ് പ്രദേശത്തുള്ള ഒരു ഐസ്‌ക്രീം ഷോപ്പിലാണ് വിസ്‌കി കലര്‍ത്തി വില്‍പ്പന നടത്തിയത്. 60 ഗ്രാം ഐസ്‌ക്രീമില്‍ 100 മില്ലി വിസ്‌കി കലര്‍ത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധന നടത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക