ലഖ്‌നൗ: ചെന്നായ ഭീതി നിലനില്‍ക്കുന്ന ബഹ്‌റൈച്ച് അടങ്ങുന്ന ഉത്തര്‍പ്രദേശിലെ മറ്റൊരു ജില്ലയായ പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണം. ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ കുറുക്കന്മാരുടെ ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു.
ജഹനാബാദ് പ്രദേശത്തെ സുസ്വാര്‍, പന്‍സോലി ഗ്രാമങ്ങളില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കുറുക്കന്മാര്‍ ആദ്യം ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സംരക്ഷിക്കാന്‍ ചില വയോധികര്‍ ഓടിയെത്തിയപ്പോഴാണ് കുറുക്കന്മാര്‍ മുതിര്‍ന്നവരെയും ആക്രമിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുറുക്കന്മാരുടെ ആക്രമണത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പിന്നീട് അവയില്‍ ഒന്നിനെ തല്ലിക്കൊന്നു. കുറുക്കന്മാരുടെ ആക്രമണത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബഹ്റൈച്ച് ജില്ലയില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം 10 പേര്‍ മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് മറ്റൊരു ജില്ലയായ പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണം ഉണ്ടായത്.
'സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഈ കുറുനരികള്‍ ആക്രമണകാരികളായി മാറിയത് മഴയത്ത് ഇവയുടെ ഒളിത്താവളങ്ങളില്‍ വെള്ളം കയറിയത് കൊണ്ടാവാം. കൂടാതെ, ഇത് അവരുടെ ഇണചേരല്‍ കാലഘട്ടമാണ്, ഈ സമയത്ത് അവര്‍ കൂടുതല്‍ ആക്രമണകാരികളായിരിക്കും. ഞങ്ങള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.'- ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ മനീഷ് സിങ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക