റായ്പുർ: ഛത്തീസ്ഗഢിൽ ഇടി മിന്നലേറ്റ് ഏഴ് പേർ മരിച്ചു. ഭട്ടപാര ജില്ലയിലെ ബലോദബസാറിലാണ് ദാരുണ സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകീട്ട് മൊഹ്താര ഗ്രാമത്തിലാണ് അപകടമുണ്ടായത്. വയലിൽ ജോലി ചെയ്യുന്നവരാണ് മിന്നലേറ്റ് മരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വൈകീട്ട് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. വയലിൽ നിന്നു മഴ കൊള്ളാതിരിക്കാൻ അടുത്തുള്ള കുളത്തിനരികിലേക്ക് മാറി നിന്നപ്പോഴാണ് ഇവർക്ക് മിന്നലേറ്റതെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക