ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആറാം സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കവീന്ദര്‍ ഗുപ്തയെ ഒഴിവാക്കി. ഗുപ്ത മത്സരിച്ച ഗാന്ധി നഗര്‍ മണ്ഡലത്തില്‍ ( ഇപ്പോഴത്തെ ബാഹു മണ്ഡലം) വിക്രം രണ്‍ധാവയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭരത് ഭൂഷണ്‍ കത്വയിലും, ഗുലാം മുഹമ്മദ് മിര്‍ ഹിന്ദ്വാരയിലും മത്സരിക്കും. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ ആണ് ഗുലാം മുഹമ്മദ് മിറിന്റെ എതിരാളി. നസീര്‍ അഹമ്മദ് ലോണ്‍ ബന്ദിപോരയിലും മത്സരിക്കും.
ഉധംപൂര്‍ ഈസ്റ്റില്‍ ആര്‍ എസ് പതാനിയ, കര്‍ണായില്‍ മുഹമ്മദ് ഇദ്രീസ് കര്‍നാഹി, സോനാവാരിയില്‍ അബ്ദുള്‍ റഷീദ് ഖാന്‍, ഗുരേസില്‍ ഫാഖിര്‍ മുഹമ്മദ് ഖാന്‍ എന്നിവരെയും സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. രാജീവ് ഭഗത് ബിസ്‌നാഹിലും, സുരീന്ദര്‍ ഭഗത് മാര്‍ഹിലും മത്സരിക്കുമെന്ന് ബിജെപി പട്ടികയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനാണ് പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കുന്നത്. ജമ്മുകശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണൽ നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക