ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. മൂന്നു ദിവസമാണ് സന്ദര്‍ശനം. ഞായറാഴ്ച ടെക്‌സസിലെ ഡാലസില്‍ എത്തിയ അദ്ദേഹത്തെ പ്രവാസികളും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്നുമുതല്‍ ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ്ടണ്‍ ഡി സിയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ടെക്‌സാസ്, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായും അക്കാദമിക് വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും. യുഎന്‍ ജനറല്‍ അസംബിക്കായി സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക