ന്യൂഡല്‍ഹി: സീനിയര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെയെ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. 1987 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിലവില്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറിയാണ്. പാണ്ഡെയുടെ നിയമനത്തിന് കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.
ടി വി സോമനാഥന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി നിയമിതനായതോടെയാണ് ധനകാര്യ വകുപ്പ് സെക്രട്ടറി പദവിയില്‍ ഒഴിവു വന്നത്. ധനകാര്യമന്ത്രാലയത്തിലെ ഏറ്റവും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെയാണ് ധനകാര്യ സെക്രട്ടറി പദവിയില്‍ നിയമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക