കോണ്‍ഗ്രസിന് അന്ത്യശാസനം; വൈകീട്ടുവരെ കാത്തിരിക്കും; ഹരിയാനയില്‍ 90 സീറ്റുകളില്‍ ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി

പാര്‍ട്ടി ആവശ്യപ്പെട്ടത് പത്തുസീറ്റുകളാണ്. എന്നാല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റ് നല്‍കാമെന്നാണ് അറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
AAP Haryana chief Sushil Gupta
ഹരിയാനയില്‍ 90 സീറ്റുകളില്‍ ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മിഎക്‌സ്‌
Published on
Updated on

ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇന്ന് വൈകീട്ട് മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തിയെങ്കിലും സീറ്റ്് ധാരണയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളെ വൈകീട്ട് പ്രഖ്യാപിക്കുമെന്ന് ആം ആദ്മി അധ്യക്ഷന്‍ സുശീല്‍ ഗുപ്ത പറഞ്ഞു.

ചര്‍ച്ചയുടെ സാധ്യതകള്‍ അവസാനിച്ചെന്നും 90 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് സുശീല്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടത് പത്തുസീറ്റുകളാണ്. എന്നാല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റ് നല്‍കാമെന്നാണ് അറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും സുശീല്‍ ഗുപ്ത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭരണം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റില്‍ വീതമാണ് വിജയിച്ചത്. വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും പാര്‍ട്ടിയിലെത്തിയത് കോണ്‍ഗ്രസ് ക്യാംപുകളില്‍ ആവേശം വിതച്ചിട്ടുണ്ട്.

AAP Haryana chief Sushil Gupta
ഇന്ത്യയില്‍ നൈപുണ്യമുള്ളവരെ അകറ്റി നിര്‍ത്തുന്നു; ഗുരു ദക്ഷിണയായി ആവശ്യപ്പെടുന്നത് തള്ളവിരല്‍; അമേരിക്കയില്‍ രാഹുലിന്റെ വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com