ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 21 പേരാണ് പുതിയ ലിസ്റ്റിലുള്ളത്. ജുലാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി മത്സരിക്കും.ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (ബിജെവൈഎം) ഉപാധ്യക്ഷനും ബിജെപി. ഹരിയാന കായിക വകുപ്പിന്റെ കണ്‍വീനറുമാണ് യോഗേഷ് ബൈരാഗി.
സിറ്റിങ് എംഎല്‍എമാരില്‍ പലരേയും ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഗനൗറിലെ എംഎല്‍എ നിര്‍മല്‍ റാണിയ്ക്ക് പരം ദേവേന്ദ്ര കൗശിക്കിനാണ് അവസരം നല്‍കിയിരിക്കുന്നത്. റായില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മോഹന്‍ ലാല്‍ ബധോലിയെ ഒഴിവാക്കി കൃഷ്ണ ഗെഹ്ലാവതിനാണ് അവസരം നല്‍കിയിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിജെപിയുടെ ആദ്യ പട്ടികയില്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി അടക്കം 67 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണുണ്ടായിരുന്നത്. അടുത്തിടെ ബിജെപിയിലേക്ക് എത്തിയ നിരവധി നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക