ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ള കുടുംബത്തിന് പ്രതിദിന പാചകവാതക ചെലവ് വെറും അഞ്ച് രൂപമാത്രമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. മറ്റുള്ളവര്‍ക്ക് ഇത് പ്രതിദിനം 12 രൂപയില്‍ അധികമാണെന്നും അദ്ദേഹം പറഞ്ഞു.
ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് 500 രൂപയ്ക്കാണ് എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നത്. മറ്റ് പാചക സംവിധാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവ് ആണ് ഇതിന് വരുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു ദിവസം ഒരുകുടുംബത്തിന് അഞ്ച് രൂപമാത്രമെ വരുന്നുള്ളു. സാധാരണ കണക്ഷന്‍ ഉള്ളവര്‍ക്ക് പ്രതിദിനം ഏകദേശം പതിനാല് രൂപവരെയാകാമെന്നും മന്ത്രി പറഞ്ഞു. മുന്‍പ് എല്‍പിജിയുടെ ലഭ്യത പരിമിതമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. ഉജ്ജ്വല പദ്ധതിക്ക് ഗ്രാമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2014-ല്‍ 14 കോടിയായിരുന്നു രാജ്യത്തെ എല്‍പിജി ഗുണഭോക്താക്കളുടെ എണ്ണമെങ്കില്‍ ഇന്ന് 33 കോടിയായി ഉയര്‍ന്നു. ഇത് ഉജ്ജ്വല യോജനയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതകം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. പ്രതിപക്ഷത്തിരിക്കുന്നവര്‍ ഭരണത്തിലിരുന്നപ്പോള്‍ ഇത്തരമൊരു പദ്ധതിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉജ്ജ്വല ഗുണഭോക്താക്കളില്‍ 80 ശതമാനവും ഗ്രാമീണരാണെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക