ഹൈദരാബാദ്: ആന്ധ്രയിലെ ഗുണ്ടൂരില്‍ വിചിത്ര സംഭവം. പിടിച്ചെടുത്ത വ്യാജമദ്യക്കുപ്പികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നതിനിടെ, പൊലീസുകാരെ കാഴ്ചക്കാരാക്കി മദ്യപാനികള്‍ മദ്യക്കുപ്പികള്‍ 'അടിച്ചുമാറ്റി'. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
50 ലക്ഷം വില വരുന്ന 24,000 ത്തിലധികം മദ്യക്കുപ്പികളാണ് ഒറ്റയടിക്ക് നശിപ്പിക്കാന്‍ ഗുണ്ടൂര്‍ പൊലീസ് തീരുമാനിച്ചത്. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ മദ്യപാനികള്‍ പൊലീസുകാരുടെ കണ്‍മുന്നില്‍ നിന്ന് മദ്യക്കുപ്പികള്‍ മോഷ്ടിച്ച് കടന്നുകളയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരേസമയം നടന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയ വ്യാജ മദ്യമാണ് ഒറ്റയടിക്ക് കൂട്ടത്തോടെ നശിപ്പിക്കാന്‍ ജില്ലാ പൊലീസ് തീരുമാനിച്ചത്. എസ്പി സതീഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നല്ലചെരുവിലെ ഡമ്പിങ് യാര്‍ഡിലാണ് ഇവ നശിപ്പിക്കാന്‍ തുടങ്ങിയത്.
സാധാരണയായി, പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ നശിപ്പിക്കാന്‍ പൊലീസ് റോഡ് റോളറാണ് ഉപയോഗിക്കാറ്. ഇത്തവണ ഒരു പൊക്ലിന്‍ ഉപയോഗിച്ചാണ് മദ്യക്കുപ്പികള്‍ നശിപ്പിക്കുന്ന ഡ്രൈവ് നടത്തിയത്. മേലുദ്യോഗസ്ഥര്‍ സ്ഥലം വിട്ടയുടന്‍ മദ്യപാനികള്‍ കുപ്പികള്‍ കൈക്കലാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക