'ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണ്ട'; ആവശ്യം തള്ളി സുപ്രീം കോടതി

കേരളത്തില്‍ ഇതന്വേഷിക്കാന്‍ ലോകായുക്ത ഇല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു
No need for CBI investigation into bar bribery allegations Supreme Court
സുപ്രീം കോടതി എഎൻഐ
Published on
Updated on

ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെ ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പിഎല്‍ ജേക്കബാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്.

2015-ല്‍ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും, ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നുവെന്ന് ബാര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ആരോപിച്ചിരുന്നുവെന്ന് ജേക്കബിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ അന്നത്തെ ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും കോഴ വാങ്ങിയെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു..

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

No need for CBI investigation into bar bribery allegations Supreme Court
എഡിജിപി ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കാണുന്നത് എന്തിന്?; ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നു: ബിനോയ് വിശ്വം

എന്നാല്‍ ഒരാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആകില്ലെന്നു സുപ്രീം കോടതി പറഞ്ഞു. കേരളത്തില്‍ ഇതന്വേഷിക്കാന്‍ ലോകായുക്ത ഇല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.

ഹര്‍ജിക്കാരന്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. മജിസ്‌ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ആ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശിയും ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com