Video Shows Students Drinking Beer At Chhattisgarh School
ക്ലാസ് മുറിയില്‍വച്ച് ബിയര്‍ കഴിച്ച് വിദ്യാര്‍ഥിനികള്‍ പ്രതീകാത്മക ചിത്രം

ക്ലാസ് മുറിയില്‍വച്ച് ബിയര്‍ കഴിച്ച് വിദ്യാര്‍ഥിനികള്‍; വിഡിയോ വൈറല്‍; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസവകുപ്പ്

ജൂലൈ 29നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു
Published on

റായ്പൂര്‍: സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥിനികള്‍ ബിയര്‍ കുടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ ഭട്ചൗര ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ജൂലൈ 29നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ വൈറലായ വീഡിയോയില്‍ പെണ്‍കുട്ടികള്‍ ബിയറും ശീതളപാനീയങ്ങളും കുടിക്കുന്നത് വ്യക്തമാണെന്ന് ബിലാസ്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) ടി ആര്‍ സാഹു പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും അന്വേഷണസംഘം തിങ്കളാഴ്ച ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയതായി സാഹു പറഞ്ഞു. വീഡിയോ ചിത്രീകരണത്തിനിടെ തമാശയ്ക്കായി ബിയര്‍ കുപ്പികള്‍ വീശിയതാണെന്നും ബിയര്‍ കുടിച്ചില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രിന്‍സിപ്പലിനും സ്ഥാപനമേധാവിക്കുമെതിരെ നടപടിയെടുക്കുമെന്നും പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നോട്ടീസ് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ജൂലൈ 29 ന് ഒരുകൂട്ടം പെണ്‍കുട്ടികള്‍ തങ്ങളുടെ സഹപാഠിയുടെ ജന്മദിനം ഒരു ക്ലാസ് മുറിയില്‍ ആഘോഷിച്ചതായും അതിനിടെ ബിയര്‍ കഴിച്ചെന്നുമാണ് മറ്റുകുട്ടികള്‍ പറയുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥി തന്നെയാണ് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

Video Shows Students Drinking Beer At Chhattisgarh School
വിനേഷ് ഫോഗട്ടിന്റെ എതിരാളി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി; രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com