മുംബൈ: മഹാാഷ്ട്രയിലെ ചന്ദ്രപുരിലെ ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ഉരുളക്കിഴങ്ങിന് മിതേ ചുരുണ്ട് കിടന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഹോട്ടല്‍ ജിവനക്കാരന്‍ ഉരുളക്കിഴങ്ങ്
എടുക്കാന്‍ പെട്ടി തുറന്നപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട ജീവനക്കാരന്‍ പുറത്തേക്കോടിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.
ഉടന്‍ തന്നെ ഹോട്ടല്‍ ഉടമ പ്രദേശത്തെ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. പാമ്പിനെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് ചാക്കിലേക്ക് മാറ്റി. പിന്നീട് ലോഹറയിലെ വനത്തില്‍ പെരുമ്പാമ്പിനെ തുറന്നുവിട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശനിയാഴ്ച ലഖ്നൗവിലെ ഒരു പവര്‍ ഹൗസിന്റെ വേലിയില്‍ കുടുങ്ങിയ നിലയില്‍ മറ്റൊരു ഭീമന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. പെരുമ്പാമ്പിനെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിവന്നു. വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പാമ്പിനെ വേലിയില്‍ നിന്നെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക