ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയിലേക്ക് പോകുന്ന വഴി തമിഴ് സിനിമാ താരം ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു ജീവ കാറില്‍ സഞ്ചരിച്ചത്. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.
തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചായിരുന്നു സംഭവം. അപകടത്തില്‍ ആഡംബര കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. എതിരെ വന്ന ഇരുചക്ര വാഹനം ഇടിക്കാതിരിക്കാന്‍ ജീവ കാര്‍ വെട്ടിക്കുകയായിരുന്നു. കേടുപാടുകള്‍ സംഭവിച്ച കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ചിന്ന സേലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അപകടത്തിന് ശേഷം ജീവ ഭാര്യയുമൊത്ത് അപകട സ്ഥലത്തു നിന്നും മറ്റൊരു കാറില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരം ആളുകളോട് തട്ടിക്കയറുന്നതും വിഡിയോയില്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക