'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രതിമയ്ക്ക് വിള്ളലെന്ന് പോസ്റ്റ്; കേസെടുത്ത് പൊലീസ്

പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രം പ്രതിമയുടെ നിര്‍മാണ സമയത്ത് എടുത്തതാണെന്നും ഇപ്പോഴത്തെ ചിത്രമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
alleging cracks appeared on the Statue of Unity FIR registered
സ്റ്റാച്യു ഓഫ് യൂണിറ്റി എക്‌സ്
Published on
Updated on

ന്യൂഡല്‍ഹി: ഗുജറാത്തിലെ സറ്റാച്യു ഓഫ് യൂണിറ്റി പ്രതിമയ്ക്ക് വിള്ളല്‍ വീണെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

'RaGa4India' എന്ന ഹാന്‍ഡിലില്‍ നിന്ന് സെപ്റ്റംബര്‍ എട്ടിന് രാവിലെ 9 .52നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രതിമയ്ക്ക് വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതിനാല്‍ എപ്പോള്‍ വേണമെങ്കിലും വീഴാം എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രം പ്രതിമയുടെ നിര്‍മാണ സമയത്ത് എടുത്തതാണെന്നും ഇപ്പോഴത്തെ ചിത്രമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

alleging cracks appeared on the Statue of Unity FIR registered
20 കിലോമീറ്റർ വരെ ടോള്‍ ഇല്ല, ഫാസ്ടാഗിനു പകരം ഇനി ഒബിയു; ചട്ടങ്ങളായി

ഭാരതീയ ന്യായ് സംഹിതയിലെ 353 (1) വകുപ്പ് പ്രകാരമാണ് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ആശങ്കയോ ഭയമോ ഉണ്ടാക്കുന്ന തരത്തില്‍ ഏതെങ്കിലും പ്രസ്താവനയോ, തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്. ഡെപ്യൂട്ടി കലക്ടര്‍ അഭിഷേക് രഞ്ജന്‍ സിന്‍ഹ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2018 ഒക്‌ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദല പ്രതിമ അനാഛാദനം ചെയ്തത്. 2989 കോടി രൂപയ്ക്കാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നര്‍മ്മദയുടെ തീരത്ത് പണിതുയര്‍ത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്.നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ചത്. താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റര്‍ ആണ്. ഇതില്‍ 182 മീറ്ററാണ് പട്ടേല്‍ ശില്പത്തിന്റെ ഉയരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com