ചെന്നൈ: തമിഴ്നാട്ടിലെ മധുരയിലെ ലേഡിസ് ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്.
ഇന്നലെ ആയിരുന്നു സംഭവം. അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന എത്തിയെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ശരണ്യ, പരിമള എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ അധ്യാപികയാണ്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ മറ്റ് പെണ്‍കുട്ടികള്‍ ചികിത്സയിലാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ കട്ടിയായ പുക ശ്വസിച്ച് നിരവധി പെണ്‍കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടായി. ഇവരും ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക