അമരാവതി: ആന്ധ്ര പ്രദേശിലെ ചിറ്റൂരിൽ ദേശീയ പാതയിൽ ബസ് ട്രക്കുകളുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ആന്ധ്ര റോഡ് കോർപറേഷൻ ബസ് രണ്ട് ട്രക്കുകളിലായി ഇടിച്ചാണ് അപകടം. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റു. ചിറ്റൂർ- ബംഗളൂരു ദേശീയ പാതയില്‍ മൊഗിളിഘട്ടിലാണ് അപകടം.
തിരുപ്പതിയിൽ നിന്നു ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുന്നിലും പിന്നിലുമായാണ് ട്രക്കുകൾ വന്നിടിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പമനേർ, ബങ്കാരുപാലം, ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നായി പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
തിരുപ്പതി തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ ബംഗളൂരുവിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാർ മുഴുവൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക