ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി എഎപി നേതാക്കള്‍. കനത്ത മഴയില്‍ വികാരഭരിതനായി കെജരിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പോരാട്ടം തുടരുമെന്നും രാജ്യത്തെ നയിക്കുന്നത് ദേശ വിരുദ്ധ ശക്തികളാണെന്നും കെജരിവാള്‍ പറഞ്ഞു.
കനത്ത മഴയെ അവഗണിക്കാതെ തിഹാര്‍ ജയിലിന് മുന്നില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കെജരിവാളിനെ സ്വീകരിക്കാനെത്തിയത്.
കോടതി നടപടികള്‍ പുരോഗമിച്ചതോടെ മന്ത്രി അതിഷിയും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ ലാപ്‌ടോപ്പിന് മുന്നില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ സന്തോഷത്തോടെ പരസ്പരം ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ എഎപി നേതാക്കള്‍ പങ്കുവച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നുണകള്‍ക്കും ഗൂഢാലോചനകള്‍ക്കുമെതിരായ പോരാട്ടത്തില്‍ സത്യം വീണ്ടും വിജയിച്ചുവെന്ന് സിസോദിയ എക്‌സില്‍ കുറിച്ചു. സ്വേച്ഛാധിപത്യത്തിനെതിരെ സാധാരണക്കാരനെ 75 വര്‍ഷം മുമ്പേ ശക്തിപ്പെടുത്തിയ ബാബാ സാഹിബ് അംബേദ്കറുടെ ചിന്തയ്ക്കും ദീര്‍ഘവീക്ഷണത്തിനും മുന്നില്‍ ആദരവര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സത്യമേവ ജയതേ. സത്യത്തെ അസ്വസ്ഥപ്പടുത്താം, തോല്‍പ്പിക്കാനാവില്ല', അതിഷി എക്‌സില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക