ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സുരക്ഷേ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് സൈനികര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ സൈനികര്‍ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.
പരിക്കേറ്റ നാല് സൈനികരും ചികിത്സയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ മേഖലകളില്‍ ഇടയ്ക്കിടെ അക്രമ സംഭവങ്ങളുണ്ടാകുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബുധനാഴ്ച കേന്ദ്ര ഭരണ പ്രദേശമായ കത്വ-ഉധംപൂര്‍ അതിര്‍ത്തിക്കടുത്തുള്ള ബസന്ത്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക