ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ പുതിയ അതിഥിയെത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് പശുക്കുട്ടി ജനിച്ചത്. ദീപ്‌ജ്യോതി എന്നാണ് പശുക്കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മോദി പശുക്കിടാവിന് പ്രത്യേക പൂജ അര്‍പ്പിക്കുകയും ചെയ്തു.
പശുക്കുട്ടിയെ ഷാള്‍ പുതപ്പിച്ച് പീഠത്തില്‍ ഇരുത്തി ദുര്‍ഗാവിഗ്രഹത്തിന് മുന്നില്‍ വച്ച് പൂജ നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. നെറ്റിയില്‍ വെളുത്ത ജ്യോതിയുടെ ആകൃതിയുള്ളതിനാലാണ് പശുക്കുട്ടിക്ക് ദീപ്‌ജ്യോതി എന്ന പേര് നല്‍കിയത്.
പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പശുക്കിടാവിനെ വാത്സല്യത്തോടെ സ്വീകരിക്കുന്നത് കാണാം. പശുക്കിടാവിനെ ചുംബിക്കുകയും അതിനൊപ്പം വസതിയിലെ പൂന്തോട്ടത്തിലൂടെ നടക്കുന്നതും വീഡിയോയില്‍ കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പശുക്കിടാവിനെ വാത്സല്യത്തോടെ സ്വീകരിക്കുന്നത് കാണാം. പശുക്കിടാവിനെ ചുംബിക്കുകയും അതിനൊപ്പം വസതിയിലെ പൂന്തോട്ടത്തിലൂടെ നടക്കുന്നതും വീഡിയോയില്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക