അഹമ്മദാബാദ്: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം. വാസനാ സോഗ്തി ജില്ലയില്‍നിന്നുള്ളവരാണ് മരിച്ചവര്‍.
മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക. മരിച്ചവരുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദേഗാം എംഎല്‍എ ബല്‍രാജ് സിംഗ് ചൗഹാന്‍, എംപി ഹസ്മുഖ് പട്ടേല്‍, രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക