കൊല്‍ക്കത്ത: ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്ക്. സെന്‍ട്രല്‍ കൊല്‍ക്കത്തല്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാപി ദാസ് (58) എന്ന ആള്‍ക്കാണ് പരിക്കേറ്റത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശുചീകരണത്തിനിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ബാപി ദാസിന്റെ കൈവിരലുകള്‍ അറ്റു പോയി. എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണ്. ബാപി ദാസിന്റെ മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയില്‍ ബ്ലോച്ച്മാന്‍ സ്ട്രീറ്റിന്റെ പ്രവേശന കവാടത്തില്‍നിന്ന് സംശയാസ്പദമായ ഒരു ചാക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശം സീല്‍ ചെയ്തതായും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഫൊറന്‍സിക് സംഘവും മേഖലയില്‍ പരിശോധന നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക