അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞു കയറി, മധ്യപ്രദേശില്‍ 16 പശുക്കള്‍ ചത്തു

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു
COW
പ്രതീകാത്മക ചിത്രം
Published on
Updated on

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 16 പശുക്കള്‍ ചത്തു. അഞ്ച് പശുക്കള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

COW
അതിഥിയായി 'ദീപ്‌ജ്യോതി'; ചുംബിച്ചും തലോടിയും നരേന്ദ്രമോദി; വീഡിയോ

പരിക്കേറ്റ പശുക്കളെ മൃഗാശുപത്രിയിലേയ്ക്ക് മാറ്റി. ഭാരതീയ ന്യായ സംഹിത പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നീ പ്രസക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇടിച്ചിട്ട ട്രക്ക് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഡ്രൈവര്‍ ധീരേന്ദ്ര കുഷ്വാഹ, സഹായി പ്രമോദ് കുഷ്വാഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com