മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിന്‍ഡെ പക്ഷം എംഎല്‍എ. രാഹുല്‍ ഗാന്ധിയുടെ നാവരിഞ്ഞാല്‍ 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബുല്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക് വാദ്. വാര്‍ത്താ സമ്മേളനം വിളിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിപ്പെടുത്തിയത്.
രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് ശിവസേന എംഎല്‍എ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണത്തിനു വേണ്ടിയുള്ള മുറവിളികള്‍ ഉയരുമ്പോഴാണ് രാഹുല്‍ ഗാന്ധി സംവരണം തന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്ന് സഞ്ജയ് ഗെയ്ക്ക് വാദ്ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാന്‍ വേണ്ടി വ്യാജ പ്രചാരണങ്ങള്‍ നടത്തിയ ആളാണ് രാഹുല്‍. ഇപ്പോള്‍ സംവരണം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം കാണിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അടുത്തിടെ നടത്തിയ യുഎസ് പര്യടനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. ഇന്ത്യ നീതി നിറഞ്ഞ രാജ്യമാകുമ്പോള്‍ മാത്രമേ സംവരണം റദ്ദാക്കാന്‍ പറ്റൂവെന്നായിരുന്നു ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തോട് രാഹുല്‍ പ്രതികരിച്ചത്. നിലവില്‍ ഇന്ത്യയിലെ അവസ്ഥ ഇതല്ലെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക