ഡല്‍ഹി മുഖ്യമന്ത്രി ആരെന്ന് നാളെയറിയാം, നിയമസഭാ കക്ഷിയോഗം രാവിലെ 11 ന് കെജരിവാളിന്‍റെ വസതിയില്‍

മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലാകും യോഗം
Arvind Kejriwal
അരവിന്ദ് കെജരിവാള്‍ പിടിഐ , ഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാകക്ഷി യോഗം നാളെ രാവിലെ 11ന് ചേരും. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലാകും യോഗം. പുതിയ മുഖ്യമന്ത്രിയെ യോഗത്തില്‍ തീരുമാനിക്കും. തുടര്‍ന്ന് എംഎല്‍എമാരുടെ പിന്തുണക്കത്ത് ലഫ്. ഗവര്‍ണര്‍ക്ക് നല്‍കും.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ക്കായി ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ആരാകണമെന്ന് ചര്‍ച്ച നടന്നതായി സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സമിതി അംഗങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

Arvind Kejriwal
രാഹുലിന്റ നാവരിഞ്ഞാല്‍ 11 ലക്ഷം പാരിതോഷികം, ഭീഷണിയുമായി ഷിന്‍ഡെ ശിവസേന എംഎല്‍എ

മന്ത്രിമാരായ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, രാജ്യസഭാംഗം രാഘവ് ചദ്ദ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാളിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നു. അതിഷിയോ സുനിതയോ വന്നാല്‍ സുഷമ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ എത്തുന്ന മൂന്നാമത്തെ വനിതയാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സെപ്തംബര്‍ 13നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ജയില്‍മോചിതനായതിനു പിന്നാലെയാണ് രാജിവെക്കുമെന്ന് കെജരിവാള്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com