ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാജിവെച്ചു. ലഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയിലെത്തി കെജരിവാള്‍ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജരിവാള്‍ ഗവര്‍ണറുടെ വസതിയിലെത്തിയത്.
എഎപിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ കെജരിവാളാണ് അതിഷിയുടെ പേര് മുന്നോട്ട് വെച്ചത്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കെജരിവാളിന്റെ നിര്‍ദേശത്തെ എഎപി എംഎല്‍എമാര്‍ പിന്തുണച്ചു. 26, 27 തീയതികളില്‍ നിയമസഭാ സമ്മേളനം ചേരാനും യോഗത്തില്‍ തീരുമാനിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. രണ്ടുദിവസം മുന്‍പാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ നടത്തിയത്. നിലവില്‍ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.
മദ്യനയക്കേസിൽ മാർച്ച് 21ന് അറസ്റ്റിലായ കെജരിവാൾ ജയിലിൽ കഴിഞ്ഞ 6 മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു. ഫെബ്രുവരിയിലാണു സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടക്കേണ്ടത്. 2013ലാണു കെജരിവാൾ ആദ്യമായി ഡൽഹി മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്. കോൺഗ്രസുമായുള്ള കൂട്ടുകക്ഷി സർക്കാർ ഒരുവർഷം നീണ്ടില്ല. 2015ൽ മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020ൽ വീണ്ടും വിജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക