നിര്‍ഭയ സംഭവത്തില്‍നിന്ന് ഒരു പാഠവും പഠിച്ചില്ല; കുട്ടിക്കുറ്റവാളികളോട് കാണിക്കുന്നത് വല്ലാത്ത ദാക്ഷിണ്യമെന്ന് ഹൈക്കോടതി

madhyapradesh high court
മധ്യപ്രദേശ് ഹൈക്കോടതി ഫയല്‍
Published on
Updated on

ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികളോട് രാജ്യം വല്ലാത്ത ദാക്ഷിണ്യമാണ് കാണിക്കുന്നതെന്നും നിര്‍ഭയ കൂട്ട ബലാത്സംഗത്തില്‍നിന്നും നിയമ നിര്‍മാതാക്കള്‍ ഒരു പാഠവും പഠിച്ചില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതി. നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചതിനെതിരെ പ്രതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുബോധ് അഭയാങ്കറുടെ നിരീക്ഷണം.

2017ല്‍ പതിനേഴു വയസ്സുള്ളപ്പോള്‍ പ്രതി നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇതില്‍ വിചാരണക്കോടതി പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ജുവനൈല്‍ ഹോമില്‍ അയച്ച പ്രതിയെ 21 വയസ് ആവുമ്പോള്‍ ജയിലിലേക്കു മാറ്റണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹര്‍ജി നല്‍കിയ പ്രതി 2019ല്‍ ജുവനൈല്‍ ഹോമില്‍നിന്ന് ചാടിപ്പോവുകയും ചെയ്തു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികള്‍ക്ക് രാജ്യത്ത് വല്ലാത്ത ദാക്ഷിണ്യമാണ് ലഭിക്കുന്നതെന്നു പറയുന്നതില്‍ വേദനയുണ്ടെന്ന് കോടതി പറഞ്ഞു. നിര്‍ഭയ സംഭവത്തില്‍നിന്ന് നമ്മുടെ നിയമ നിര്‍മാതാക്കള്‍ ഒരു പാഠവും പഠിച്ചില്ല. ഈ കേസില്‍ തന്നെ മെഡിക്കല്‍ തെളിവുകള്‍ പ്രകാരം, പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ജുവനൈല്‍ ഹോമില്‍ നിന്ന് ചാടിപ്പോയത് പ്രതിയുടെ മാനസികാവസ്ഥ ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതാണ്- കോടതി പറഞ്ഞു.

madhyapradesh high court
'ഇവിടെ നടക്കുന്നത് ജനം കാണട്ടെ'; കൊല്‍ക്കത്ത ബലാത്സംഗ കൊലയില്‍ ലൈവ് സ്ട്രീമിങ് നിര്‍ത്തില്ലെന്ന് സുപ്രീം കോടതി

ഒളിവില്‍ കഴിയുന്ന പ്രതി ഏതെങ്കിലും ഇരുട്ടില്‍ അടുത്ത ഇരയ്ക്കായി കാതിരിക്കുകയാവാം. അവിടെ അയാളെ തടയാന്‍ ആരുമില്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തെ കോടതികള്‍ ഇത് വീണ്ടും വീണ്ടും പറയുകയാണ്. എന്നാല്‍ നിയമ നിര്‍മാതാക്കള്‍ അതു പരിഗണിക്കുന്നേയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

കോടതി വിധിയുടെ പകര്‍പ്പ് കേന്ദ്ര നിയമ വകുപ്പ് സെക്രട്ടറിക്ക് അയയ്ക്കാന്‍ ബെഞ്ച് രജിസ്ട്രിക്കു നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com