അഭിമാനമായി മോഹനസിങ്; തേജസ് പറപ്പിക്കാന്‍ അനുമതി ലഭിച്ച ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ്

ജോധ്പൂരില്‍ അടുത്തിടെ നടത്തിയ തരംഗ് ശക്തി അഭ്യാസത്തില്‍ മൂന്ന് സായുധ സേനാ ഉപ മേധാവികള്‍ക്കൊപ്പം മോഹന സിങും ഉണ്ടായിരുന്നു
Mohana Singh
മോഹനസിങ്
Published on
Updated on

ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പറത്താന്‍ പെണ്‍കരുത്ത്. ഇതോടെ തേജസ് പറത്താന്‍ അനുമതി ലഭിച്ച ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹനസിങ്. ഏകദേശം എട്ട് വര്‍ഷം മുമ്പ് ഫൈറ്റര്‍ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റായിരുന്നു അവര്‍.

Mohana Singh
ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്;കനത്ത സുരക്ഷ; ജനവിധി തേടി 219 സ്ഥാനാര്‍ത്ഥികള്‍

വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമുകളിലെ മൂന്ന് വനിതാ പൈലറ്റുമാരുടെ ഭാഗമായിരുന്നു അവ്‌നി ചതുര്‍വേദി, ഭാവനാ കാന്ത് എന്നിവര്‍ക്കൊപ്പം മോഹനസിങും. ആദ്യകാലങ്ങളില്‍ മൂന്ന് പൈലറ്റ് മാരും വ്യോമസേനയുടെ വിവിധ യുദ്ധ വിമാനങ്ങള്‍ പറത്തി. ജോധ്പൂരില്‍ അടുത്തിടെ നടത്തിയ തരംഗ് ശക്തി അഭ്യാസത്തില്‍ മൂന്ന് സായുധ സേനാ ഉപ മേധാവികള്‍ക്കൊപ്പം മോഹന സിങും ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായ ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിലവില്‍ 20 ഓളം വനിതാ യുദ്ധ വിമാന പൈലറ്റുമാരുണ്ട്. 2016ലാണ് യുദ്ധ വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാര്‍ക്ക് അവസരം നല്‍കുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com