'ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലമാക്കും': റാംനാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിന് അഭിനന്ദനം
modi
നരേന്ദ്ര മോദിഫയല്‍
Published on
Updated on

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകിയതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഇത് എന്നാണ് മോദി എക്സിൽ കുറിച്ചത്.

'ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. ഈ ശ്രമത്തിന് നേതൃത്വം നൽകിയതിനും വിവിധ ആളുകളുമായി കൂടിയാലോചന നടത്തിയതിനും മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ അഭിനന്ദിക്കുന്നു. നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിത്.'– മോദി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്താനാണ് രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com