ഹൈദരബാദ്; മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിനായി ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അവര്‍ ലഡുനിര്‍മിക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന് നായിഡു പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ആരോപണം വൈഎസ്ആര്‍ കോണ്‍ഗ്രസ് നിഷേധിച്ചു
'തിരുപ്പതി തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. അവര്‍ നെയ്ക്കുപകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു,' അമരാവതിയില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെ നായിഡു പറഞ്ഞു. ശുദ്ധമായ നെയ്യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയെന്നും ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
എന്‍ ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും വിഷയത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ രംഗത്തെത്തി. 'തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം തിരുപ്പതി പ്രസാദത്തില്‍ നെയ്ക്കു പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി,' ലോക്ഷേ് എക്‌സില്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം, നായിഡുവിന്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയനേട്ടത്തിനായി മുഖ്യമന്ത്രി ഏത് തലത്തിലേക്കും തരംതാഴുമെന്നും വൈഎസ്ആര്‍സിപി നേതാവ് സുബ്ബ റെഡ്ഡി പറഞ്ഞു.വിശുദ്ധ തിരുമലയുടെ പവിത്രതയെയും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയും നായിഡു തന്റെ പരാമര്‍ശങ്ങളിലൂടെ ഹനിച്ചിരിക്കുകയാണെന്നും രാജ്യസഭാംഗം കൂടിയായി സുബ്ബ റെഡ്ഡി ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക