ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികള്‍ക്കൊപ്പമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ. രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികളുടെ പിന്തുണ തേടുന്നു. കോണ്‍ഗ്രസ് എന്തിനാണ് രാഹുലിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതെന്നും നഡ്ഡ ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയായാണ് നഡ്ഡയുടെ പരാമര്‍ശം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജ്യത്തെ ജനങ്ങള്‍ തുടര്‍ച്ചയായി തള്ളിക്കളഞ്ഞ 'പാഴായ ഉത്പന്ന'ത്തെ വീണ്ടും തേച്ചുമിനുക്കിയെടുക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും നഡ്ഡ പരിഹസിച്ചു. എന്തിന്റെ പേരിലാണ് കോണ്‍ഗ്രസ് രാഹുലിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്?. മുമ്പ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിക്കെതിരെ എന്തെല്ലാം മോശമായ പരാമര്‍ശമാണ് നടത്തിയിട്ടുള്ളത്.
നരേന്ദ്രമോദി ഉള്‍പ്പെടുന്ന പിന്നാക്ക വിഭാഗക്കാര്‍ കള്ളന്മാരാണെന്ന് പറഞ്ഞ ചരിത്രം രാഹുല്‍ഗാന്ധിക്കുണ്ട്. മോദിക്കെതിരെ പല പ്രകോപനപരമായ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. മോദിയെ വടിയെടുത്ത് അടിക്കണമെന്ന് രാഹുല്‍ പറഞ്ഞു. മോദിക്കെതിരെയുള്ള ആക്രമണത്തില്‍ ഖാര്‍ഗേ എന്തു കൊണ്ട് മൗനം പാലിക്കുന്നുവെന്നും നഡ്ഡ ചോദിച്ചു
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി നടത്തിയ വിമര്‍ശനത്തിനെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. പ്രതിപക്ഷ നിരയിലെ നമ്പര്‍ വണ്‍ ഭീകരനാണ് രാഹുല്‍ഗാന്ധിയെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ഗാന്ധിക്കെതിരെ മോശം പദപ്രയോഗം നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക