കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം നേതാവ് മിനാക്ഷി മുഖര്‍ജിയെ സാക്ഷിയായി ചോദ്യം ചെയ്ത് സിബിഐ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സാള്‍ട്ട്‌ലേക്കിലെ സിബിഐ ഓഫീസില്‍ മൊഴി നല്‍കാനായി മീനാക്ഷി മുഖര്‍ജി എത്തിയത്. രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സിബിഐ നിര്‍ദേശം. ഡോക്ടര്‍ കൊല്ലപ്പെട്ട ദിവസം അവരുടെ കുടുംബവുമായി ആശയവിനിമയം നടത്തിയ ചുരുക്കം ചിലയാളുകളില്‍ ഒരാളായിരുന്നു മീനാക്ഷി മുഖര്‍ജി. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനായി മുഖര്‍ജിയെ വിളിപ്പിച്ചത്.
സിബിഐക്ക് മുമ്പാകെ മിനാക്ഷി മുഖര്‍ജി സാക്ഷിയായി ഹാജരാകുമെന്ന് സിപിഎം ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ഓഗസ്റ്റ് ഒന്‍പതിനാണ് യുവ ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് അര്‍ധ നഗ്നമായ നിലയില്‍ കണ്ടെടുത്തത്. അന്നേദിവസം കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവുമായി ആശയവിനിമയം നടത്തിയ നേതാക്കളില്‍ ഒരാളായിരുന്നു മുഖര്‍ജി. ഡോക്ടറുടെ മൃതദേഹം ഉടന്‍ സംസ്‌കരിക്കാനുള്ള പൊലീസിന്റെ നീക്കം തടഞ്ഞത് മിനാക്ഷി മുഖര്‍ജിയുടെ ഇടപെടലാണെന്ന് സിപിഎം പലതവണ ആവര്‍ത്തിച്ചിരുന്നു
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സാള്‍ട്ട്‌ലേക്കിലെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതായി മിനാക്ഷി മുഖര്‍ജി പറഞ്ഞു. പിന്നീട് വിളിച്ച നമ്പര്‍ ചെക്ക് ചെയ്തപ്പോള്‍ ഈ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ ആര്‍ജി കര്‍ ആശുപത്രിയിലും സമീപത്തും നടന്ന പ്രതിഷേധ വേദികളിലും സജീവമായിരുന്നു മീനാക്ഷി മുഖര്‍ജി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക