ബംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ മല്ലേശ്വരത്താണ് സംഭവം. 29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒറ്റമുറി വീട്ടില്‍ യുവതി ഒറ്റയ്ക്കായിരുന്നു താമസം. ഒരാഴ്ച മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വയലിക്കാവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ വീട്ടിലാണ് യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയില്‍ കണ്ടെത്തിയതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ എന്‍ സതീഷ് കുമാര്‍ പറഞ്ഞു. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതായും, ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും സതീഷ് കുമാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കര്‍ണാടകയില്‍ സ്ഥിരതാമസമാണെങ്കിലും യുവതി മറ്റൊരു സംസ്ഥാനക്കാരിയാണെന്ന് പൊലീസ് പറഞ്ഞു. യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. നഗരത്തിലെ മാളിലെ ജീവനക്കാരിയാണ് യുവതിയെന്നും പൊലീസ് പറഞ്ഞു.
2022 മെയ് പതിനെട്ടിന് ഡല്‍ഹിയില്‍ യുവതിയെ ലിവ് ഇന്‍ പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. അതിന് പിന്നാലെ മൃതദേഹം ദിവസങ്ങളോളം എടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിയുകയായിരുന്നു. പിന്നാലെ പ്രതി അഫ്താബ് പുനെവാലയെ പൊലീസ് പിടികൂടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക