വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി അമേരിക്കയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് നേതാക്കളുമായി മോദി ഉഭയകക്ഷിചര്‍ച്ചകള്‍ നടത്തും.
ഫിലാഡല്‍ഫിയയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍ പ്രവാസി സംഘം ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളിഞ്ഞെത്തിയവരെ മോദി അഭിവാദ്യം ചെയ്തു. പലര്‍ക്കും മോദി ഓട്ടോഗ്രാഫ് ഒപ്പിട്ടുനല്‍കി. ഡെലവെയറില്‍ മോദി താമസിക്കുന്ന ഹോട്ടലിന് പുറത്തും ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ കാണാന്‍ കാത്തുനിന്നിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തല്‍, ആരോഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക