'ദൈവത്തെ ആശ്രയിക്കണം'; സമ്മർദ്ദങ്ങളെ നേരിടാൻ വീട്ടിൽ നിന്ന് പഠിപ്പിക്കണമെന്ന് നിർമല സീതാരാമൻ

അന്ന സെബാസ്റ്റ്യൻ അമിത ജോലിഭാരത്തെ തുടർന്ന് മരിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ
Nirmala Sitharaman
നിർമല സീതാരാമൻ, അന്ന സെബാസ്റ്റ്യൻ
Published on
Updated on

ചെന്നൈ: പുണെയിലെ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇവൈ)യിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യൻ അമിത ജോലിഭാരത്തെ തുടർന്ന് മരിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. സമ്മർദ്ദങ്ങളെ നേരിടാൻ വീട്ടിൽ നിന്ന് പഠിപ്പിക്കണം എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ചെന്നൈയിലെ ഒരു സ്വകാര്യ കോളജില്‍ നടന്ന ചടങ്ങിലായിരുന്നു വിവാദ പരാമർശം.

Nirmala Sitharaman
ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; വഞ്ചിതരാകരുത്, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ജോലി സമ്മര്‍ദം മൂലം പെണ്‍കുട്ടി മരിച്ച വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് കണ്ടത്. കോളജുകൾ വിദ്യാർഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ അവർക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മർദങ്ങളെ നേരിടാൻ വിട്ടീൽനിന്നും പഠിപ്പിച്ചു കൊടുക്കണം. എങ്ങനെ സമ്മർദങ്ങളെ നേരിടണമെന്ന് വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്. സമ്മർദങ്ങളെ നേരിടാൻ ഒരു ഉൾശക്തി ഉണ്ടാകാണം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ. - നിർമല സീതാരാമൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ നിർമല സീതാരാമന്റെ വിവാദ പരാമർശത്തിനെതിരെ കുടുംബം രം​ഗത്തെത്തി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോ പ്രസ്താവനകള്‍ പറയുകയാണ്. ഇത് അംഗീകരിക്കുന്ന ചിലരുണ്ടാകും. എന്നാല്‍ മകളെ ചെറുപ്പംമുതല്‍ തന്നെ അത്മവിശ്വാസം കൊടുത്ത് തന്നെയാണ് വളര്‍ത്തിയതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com