'ഇന്ത്യ വളരുമ്പോഴും ഗ്രാമീണ ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല'

ഗ്രാമീണ സമൂഹങ്ങളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും തുടരുകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മീരാദേവിയും മീന കൊട്‌വാളും അഭിപ്രായപ്പെട്ടു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് സിഇഒ ലക്ഷ്മി മേനോന്‍ മീര ദേവിയേയും മീന കൊട്‌വാളിനേയും ആദരിക്കുന്നു
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് സിഇഒ ലക്ഷ്മി മേനോന്‍ മീര ദേവിയേയും മീന കൊട്‌വാളിനേയും ആദരിക്കുന്നു
Published on
Updated on

ഭുവനേശ്വര്‍: ഇന്ത്യ ഒരു ആഗോള ശക്തിയായി ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഗ്രാമീണ സമൂഹങ്ങളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും തുടരുകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മീരാദേവിയും മീന കൊട്‌വാളും അഭിപ്രായപ്പെട്ടു. ദാരിദ്ര്യം, സാരക്ഷരതാ നിരക്കിന്റെ കുറവ്, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗ്രാമീണ ജനത ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് ഖബര്‍ ലഹരിയ ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ മീരാ ദേവി അഭിപ്രായപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് സംഘടിപ്പിച്ച ഒഡിഷ ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് സിഇഒ ലക്ഷ്മി മേനോന്‍ മീര ദേവിയേയും മീന കൊട്‌വാളിനേയും ആദരിക്കുന്നു
വിവിധ തുറകളിലെ മികവിന് 14 വനിതകള്‍ക്ക് ആദരം; ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ചു

2006ല്‍ പ്രാദേശിക ദിനപത്രമായ ഖബര്‍ ലഹരിയയില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാറുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ വെറും തണുത്ത പ്രതികരണം മാത്രമാണ് ലഭിച്ചിരുന്നതെന്നും മീരാ ദേവി പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ നിരന്തരമായി അവതരിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതിനെ ഗൗരവമായി കണക്കാക്കാതെ തരമില്ലെന്നായി. ഗ്രാമപ്രദേശങ്ങളിലും ലിംഗവിവേചനം പ്രകടമായി തന്നെ നിലനിന്നിരുന്നു.

പെണ്‍കുട്ടികളെ പത്രപ്രവര്‍ത്തകരായി അയക്കാനോ മറ്റേതെങ്കിലും മേഖലയിലേയ്ക്ക് അയക്കാനോ മാതാപിതാക്കള്‍ മടിച്ചു. ഇപ്പോള്‍ എല്ലാ മേഖലയിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. മാറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ ഗ്രാമീണ സമൂഹങ്ങളുടെ വികസനത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഗ്രാമങ്ങളിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അവര്‍ യുവമാധ്യമപ്രവര്‍ത്തകരോട് അവര്‍ അഭ്യര്‍ഥിച്ചു. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലക്കാരിയാണ് മീരാ ദേവി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഖബര്‍ ലഹരിയ 2015ല്‍ നിര്‍ത്തലാക്കുകയും പിന്നീട് അതേ വര്‍ഷം തന്നെ അതിന്റെ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തു. 2019ലാണ് മീരാ ദേവി ചാനലിന്റെ മാനേജിങ് ഡയറക്ടറുടെ ചുമതല ഏറ്റെടുത്തത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകയും മൂക്‌നായക് എന്ന ചാനലിന്റെ സ്ഥാപകയുമായ മീന കൊട്‌വാളും സമാന അഭിപ്രായങ്ങള്‍ തന്നെയാണ് പങ്കുവെച്ചത്.

2017നും 2019നും ഇടയില്‍ ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തില്‍ രാജ്യ തലസ്ഥാനത്ത് ജോലി ചെയ്തിട്ടും ജാതീയത മൂലം തനിക്ക് വിവേചനങ്ങള്‍ നേരിടേണ്ടിവന്നുവെന്ന് അവര്‍ പറഞ്ഞു. ഗ്രാമീണ ജനതയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായിരാജിവെച്ച് ഫ്രീലാന്‍സര്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും മീന കൊട്‌വാൾ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com