മുംബൈ: ഒന്നിലധികം സര്‍ക്കാരുകളില്‍ കാബിനറ്റ് സ്ഥാനം നിലനിര്‍ത്തിയ രാംദാസ് അത്താവലെയുടെ കഴിവിനെ തമാശരൂപേണ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 'ബിജെപി സര്‍ക്കാര്‍ നാലാം തവണയും അധികാരത്തില്‍ വരുമെന്നതിന് ഉറപ്പില്ലായിരിക്കാം, പക്ഷേ രാംദാസ് അത്താവലെ മന്ത്രിയാകുമെന്ന് ഉറപ്പാണ്,'- വേദിയില്‍ രാംദാസ് അത്താവലെയെ ഇരുത്തിയാണ് നിതിന്‍ ഗഡ്കരിയുടെ പരിഹാസം.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന പരിപാടിക്കിടെയാണ് രാംദാസ് അത്താവലെയെ നിതിന്‍ ഗഡ്കരി പരിഹസിച്ചത്. ഒടുവില്‍ താന്‍ തമാശ പറഞ്ഞതാണെന്ന് വ്യക്തമാക്കിയ ശേഷമാണ് നിതിന്‍ ഗഡ്കരി വേദി വിട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായ അത്താവലെ മൂന്നാം തവണയാണ് കേന്ദ്രമന്ത്രിയാകുന്നത്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ താന്‍ മന്ത്രിയായി തുടരുമെന്ന് രാംദാസ് അത്താവലെ പ്രതീക്ഷ പ്രകടിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മഹാരാഷ്ട്രയില്‍ ഭരിക്കുന്ന മഹായുതി സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ആര്‍പിഐ (എ). വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 10 മുതല്‍ 12 സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് അത്താവലെ പറഞ്ഞു. ആര്‍പിഐ (എ) തങ്ങളുടെ പാര്‍ട്ടി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വടക്കന്‍ നാഗ്പൂര്‍, ഉംരെദ് (നാഗ്പൂര്‍), യവത്മാലിലെ ഉമര്‍ഖേഡ്, വാഷിം എന്നിവയുള്‍പ്പെടെ വിദര്‍ഭയില്‍ മൂന്നോ നാലോ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും നാഗ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അത്താവലെ പറഞ്ഞു.
ബിജെപി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ എന്‍സിപി എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമാണ് അത്താവലെയുടെ പാര്‍ട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക